എറണാകുളം ജില്ലയിലെ കോതമംഗലത്തുനിന്നും ൬ കി.മീ. വടക്കോട്ട്‌ ചേലാടെന്ന ഹരിതാഭ നിറഞ്ഞ ഗ്രാമത്തിലാണ്‌ ഈ കലാലയം സ്ഥിതിചെയ്യുന്നത്‌. ഓര്‍ക്കൂത്തില്‍ ഈ നാമത്തില്‍ ഉള്ള കൂട്ടയ്മയില്‍ കണ്ട അംഗങ്ങളുടെ വളര്‍ച്ച തന്നെയാണ്‌ ഈ 'ബൂലോഗം' തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്‌. നമ്മുടെ പൊതു ആശയവിനിമയങ്ങള്‍ക്ക്‌ ഇതു വളരെ പ്രേരകമാകുമെന്നു കരുതുന്നു....

2008 ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹം...

ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലിമരം ഒന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവുംനുകരുവാന്‍ എപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്ച്‌എന്തു മധുരം എന്നോതുവാന്‍ മോഹം

വട്ടം കൂടിയാ പുഴയുടെ തീരത്ത്‌വെറുതെ ഇരിക്കുവാന്‍ മോഹം
വെറുതെ ഇരുന്നൊരു കുയിലിന്റെപാട്ടു കേട്ടെതിര്‍ പാട്ടു പാടുവാന്‍ മോഹം
അതു കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്‌അരുതെ എന്നോതുവാന്‍ മോഹം

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

kollam ninte eeeeeeee blog

ഇഞ്ചൂരാന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇഞ്ചൂരാന്‍ പറഞ്ഞു...

orupadu per join cheyyatte....