ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലിമരം ഒന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവുംനുകരുവാന് എപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്ച്എന്തു മധുരം എന്നോതുവാന്‍ മോഹം
വട്ടം കൂടിയാ പുഴയുടെ തീരത്ത്വെറുതെ ഇരിക്കുവാന് മോഹം
വെറുതെ ഇരുന്നൊരു കുയിലിന്റെപാട്ടു കേട്ടെതിര്‍ പാട്ടു പാടുവാന്‍ മോഹം
അതു കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെശ്രുതി പിന്തുടരുവാന് മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്അരുതെ എന്നോതുവാന്‍ മോഹം
The Pondy Puppy
5 വർഷം മുമ്പ്
